‘ലിതനവ്വുഇൽ വത്വൻ’ സുൽതാനുൽ ഹിന്ദ് (റ) അനുസ്മരണവും പ്രിസം രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ അസ്മി പ്രിസം കേഡറ്റിന്റെ നേതൃത്വത്തിൽ ‘ലിതനവ്വുഇൽ വത്വൻ’ സുൽതാനുൽ ഹിന്ദ് (റ) അനുസ്മരണവും രാഷ്ട നന്മയ്ക്കായുള്ള പ്രാർത്ഥനാ സദസ്സും പ്രിസം രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു. അൽ മദ്രസത്തുൽ ഇസ്ലാമിയ സ്വദർ മുഅല്ലിം ഹസ്സൻ ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ദീൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഉസ്താദ് നിസാർ ഫൈസി അൽഹൈത്തമി അനുസ്മരണ പ്രസംഗം നടത്തി. പ്രിസം മെന്റർ ക്യാപ്റ്റൻ ഫൈസൽ ദാരിമി സ്വാഗതം പറഞ്ഞു. ഉസ്താദ് ഹമീദ് നിസാമി, പ്രിസം കോമെന്റർ നാജിഹ, തസ്ലീന, സൈഫുന്നിസ ആശംസ അറിയിച്ചു.

error: Content is protected !!