ലോക് സഭാ തിരഞ്ഞെടുപ്പ്: മലപ്പുറം മണ്ഡലത്തിൽ 7405 ഉം പൊന്നാനിയിൽ 7180 ഉം പോസ്റ്റൽ വോട്ടുകൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ 7405 ഉം പൊന്നാനി മണ്ഡലത്തിൽ 7180 ഉം പോസ്റ്റൽ വോട്ടുകൾ. ഇതോടെ മലപ്പുറത്തെ പോളിങ് ശതമാനം 73.40 ഉം പൊന്നാനിയിലെ പോളിംഗ് ശതമാനം 69.70 ഉം ആയി. പോളിങ് ബൂത്തുകളിൽ ഇലക്ട്രോണിക്സ്’ വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തിയത് മലപ്പുറത്ത് 72.9 ഉം പൊന്നാനിയിൽ 69.21 ഉം ശതമാനമായിരുന്നു.

മലപ്പുറം മണ്ഡലത്തിൽ അവശ്യ സർവീസ് വിഭാഗത്തിൽ 287 ഉം 85 വയസ്സിന് മുകളിലുള്ള ഹോം വോട്ടിങ് വിഭാഗത്തിൽ 3926 ഉം ഭിന്നശേഷിക്കാരായ 1800 ഉം പോളിങ് ഉദ്യോഗസ്ഥർ 1303 ഉം പേരാണ് പോസ്റ്റൽ വോട്ട് ചെയ്തത്. ഇത് വരെ 89 സർവീസ് വോട്ടർമാരുടെ തപാൽ ബാലറ്റുകളും ലഭിച്ചു.

പൊന്നാനി മണ്ഡലത്തിൽ അവശ്യ സർവീസ് വിഭാഗത്തിൽ 99 ഉം 85 വയസ്സിന് മുകളിലുള്ള ഹോം വോട്ടിങ് വിഭാഗത്തിൽ 3459 ഉം ഭിന്നശേഷിക്കാരായ 1772 ഉം പോളിങ് ഉദ്യോഗസ്ഥരായ 1807 ഉം പേരാണ് പോസ്റ്റൽ വോട്ട് ചെയ്തത്. ഇത് വരെ സർവീസ് വോട്ടർമാരുടെ 43 തപാൽ ബാലറ്റുകളും ലഭിച്ചു.

error: Content is protected !!