മലബാര്‍ അമേച്വര്‍ റേഡിയോ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 24 ന് ഞായറാഴ്ച എടരിക്കോട് ജിഎംയുപി സ്‌കൂളില്‍ വെച്ച് ഏകദിന സാങ്കേതിക ശില്പശാലയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. മലപ്പുറത്ത് സൊസൈറ്റിയുടെ പുതിയ ഡിഎംആര്‍ഡിജിറ്റല്‍ റിപ്പീറ്റര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയായ ഡിഎംആര്‍നെ സംബന്ധിച്ച് താജുദ്ദീന്‍ ഇരിങ്ങാവൂര്‍, മുജീബ് എന്നിവര്‍ പരിചയപ്പെടുത്തി.
പരിപാടിയില്‍ അംഗങ്ങളായ വികാസ്, ഷിന്റോ എന്നിവരുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം, ഖത്തറിന്റെ ഇ ഷൈല്‍ സാറ്റലൈറ്റ് എന്നിവ പരിചയപ്പെടുത്തുകയും ആവ ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും യുറോപ്പ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലുള്ള വിവിധ രാജ്യങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അബ്ദുല്‍ കരീം, ഷാനവാസ് തുടങ്ങിയര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.