മമ്പുറം നീലേങ്ങല്‍ കുഞ്ഞി മുഹമ്മദ് ഹാജി സ്മാരക അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ദതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച മമ്പുറം നീലേങ്ങല്‍ കുഞ്ഞി മുഹമ്മദ് ഹാജി സ്മാരക അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ നിര്‍വഹിച്ചു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ പി.കെ.അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.

ഏ.ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുല്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ലൈല പുല്ലൂണി, ജിഷ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.ലിയാഖത്ത് അലി, ജുസൈറ മന്‍സൂര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹംസ തെങ്ങിലാന്‍, സിദ്ദീഖ് ചാലില്‍, അബ്ദുറഹിമാന്‍ കാട്ടീരി, സലീം.കെ,. ഷിജിത്, ഈസ .കെ, ഏ.കെ മൊയ്തീന്‍ കുട്ടി, ബഷീര്‍ മമ്പുറം ,സി.ഡി.പി.ഒ. ശാന്തകുമാരി, നീലേങ്ങല്‍ നാസര്‍, നീലേങ്ങല്‍ മന്‍സൂര്‍, സരിത ടീച്ചര്‍ സംസാരിച്ചു.

error: Content is protected !!