Sunday, July 27

ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ മരിച്ചു

മക്ക: ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മലപ്പുറം പുത്തനത്താണി സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ് (45) മരിച്ചു. പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി മക്കയില്‍ ആയിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മീനയില്‍ വെച്ചായിരുന്നു മരണം. ഖബറടക്കം ഇന്ന് (ഞായറാഴ്ച്ച) മക്കയില്‍ നടക്കും. അബുദാബി അല്‍ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു.

പിതാവ് : സൈതാലികുട്ടി ഹാജി (ചെയര്‍മാന്‍, സില്‍വാന്‍ ഗ്രൂപ്പ്). മാതാവ് : ആയിശുമോള്‍. ഭാര്യ : സല്‍മ. മക്കള്‍ : നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ. സഹോദരങ്ങള്‍ : സാബിര്‍ (അല്‍ ബസ്ര ഗ്രൂപ്പ് ഡയറക്ടര്‍, അബുദാബി), സുഹൈല, അസ്മ.

error: Content is protected !!