കലാവേദിയിൽ സൗജന്യമായി ചുക്കുകാപ്പിയും ചെറുകടിയുമായി മീൽസ് ഓൺ വീൽസ്

കോട്ടക്കൽ : ഗവൺമെൻറ് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ കലോത്സവ വേദിയിൽ വിദ്യാർത്ഥികൾക്ക് ഇനി വൈകുന്നേരം വിശപ്പകറ്റാം. ലയൺസ് ഇൻറർനാഷണൽ മുന്നോട്ടുവയ്ക്കുന്ന മീൽസ് ഓൺ വീൽസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ, ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ സഹകരണത്തോടെ സൗജന്യ ചായ, ചുക്ക് കാപ്പി, ചെറുകടികൾ എന്നിവ വിതരണം ചെയ്യുന്ന പദ്ധതി ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318D , ക്യാബിനറ്റ് സെക്രട്ടറി ലയൺ പി എം ജെ എഫ് അനിൽകുമാർ കെ എം മലപ്പുറം, വിദ്യാഭ്യാസ ഉപഡയറക്ടർ രമേശിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിഡൻറ് ബിനോയ് ആർ എസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീഹരി കെ ആർ സ്വാഗതവും, ലയൺ സുരേഷ് വി നന്ദിയും രേഖപ്പെടുത്തി.

ആദ്യദിവസം ചായയ്ക്കും ചുക്കുകാപ്പിക്കും ഒപ്പം ഉണ്ണിയപ്പമാണ് വിതരണം ചെയ്തത്. നവംബർ 27 28 29 തീയതികളിൽ വൈകുന്നേരം അഞ്ചുമണി മുതൽ 8 മണി വരെയാണ് ഈ സേവനം ഉണ്ടാവുക. ഈ സമയങ്ങളിൽ എല്ലാ മത്സരാർത്ഥികൾക്കും അവരുടെ കൂടെ വരുന്ന രക്ഷിതാക്കൾക്കും അധ്യാപക സുഹൃത്തുക്കൾക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഗവൺമെൻറ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ രാജൻ എം വി , ലയൺസ് ഡിസ്ട്രിക് ഓർഡിനേറ്റർ എം നാരായണൻ, സോൺ ചെയർപേഴ്സൺ അഡ്വക്കേറ്റ് ബാബുരാജ് കെ, റീജൻ ചെയർപേഴ്സൺ സുധീർ, കോട്ടക്കൽ ഹെർബൽ സിറ്റി ലയൺസ് ക്ലബ് പാസ്റ്റ് പ്രസിഡൻറ് വിരാട് വിജയൻ, ഏരിയ ചെയർപേഴ്സൺ സപ്ന , കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈൻസ് ക്ലബ് അംഗങ്ങളായ സുരേഷ് വി , ശ്വേതാ അരവിന്ദ് കെ.ടി, പ്രിയ ബാബുരാജ്, സീന, സജിത്ത് സി കെ, മുൻ ഏരിയ ചെയർപേഴ്സൺ ദീപ കൂരൻതൊടി, ലയൺ ഷംസാദ് കെ എസ് എന്നിവർ സന്നിഹിതരായി.

error: Content is protected !!