Sunday, August 17

മെഗാ തൊഴിൽമേള 19ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ജെ.സി.ഐ അരീക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 19ന് അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ 9.30ന് പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിക്കും. സ്വകാര്യ മേഖലയിലെ 30ൽ പരം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പ്രവേശനം സൗജന്യമാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30ന് കോളേജിൽ ബയോഡാറ്റ സഹിതം ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0483 2734737, 8078428570.

error: Content is protected !!