വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കൻ മരിച്ചു

തിരൂർ: വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കൻ മരിച്ചു. തലക്കാട് കുറ്റൂർ തിരുത്തുമ്മൽ അയ്യപ്പൻ (55) ആണു മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ തലക്കാട് വെങ്ങാലൂരിൽ വച്ചാണ് അപകടമുണ്ടായത്. പാളം മുറിച്ചു കടക്കുന്നതിനിടെ കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ഇടിക്കുകയായിരുന്നു.

മരിച്ച അയ്യപ്പൻ നിർമാണത്തൊഴിലാളിയാണ്. ഭാര്യ: തങ്കമണി. മക്കൾ: നിഖിൽലാൽ, നിൽഷ, നിഷില. ഒരാഴ്ച മുൻപ് തിരൂർ മുത്തൂരിൽ വന്ദേഭാരത് തട്ടി പുറത്തൂർ സ്വദേശിയായ യുവാവിൻ്റെ കാൽപാദം അറ്റുപോയിരുന്നു.

error: Content is protected !!