Wednesday, August 13

പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് മധ്യവയസ്‌കൻ മരിച്ചു

തിരൂരങ്ങാടി : വി കെ പടി അരീത്തോട് നിർത്തിയിട്ട പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് മധ്യവയസ്‌കൻ മരിച്ചു. ഇരിമ്പിളിയം വലിയകുന്ന് അംബാൾ കല്ലിങ്ങൽ മുഹമ്മദിന്റെ മകൻ ഹംസ (63) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാത്രി 7 ന് മരിച്ചു. ചേളാരി യിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം.

കബറടക്കം നാളെ കൊട്ടപ്പുറം ജുമാ മസ്ജിദിൽ.
ഭാര്യ, ആയിഷ.
മക്കൾ: മൻസൂർ (സൗദി), നിസാമുദ്ദീൻ (യു എ ഇ), സുഹറ, സഫ്ന

error: Content is protected !!