Tuesday, December 23

എം.കെ.ഹാജിയുടെ പേരക്കുട്ടി ഇബ്രാഹിം അന്തരിച്ചു

തിരൂരങ്ങാടി : മുസ്ലിം നവോത്ഥാന നായകരിലൊരാളും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന മർഹൂം എം കെ ഹാജിയുടെ പൗത്രനും പരേതനായ എം.കെ അബ്ദു സമദിന്റെ മകനും തിരൂരങ്ങാടി യത്തീംഖാന കമ്മറ്റി നിർവാഹക സമിതി അംഗവുമായ, മൂന്ന് കണ്ടൻ ഇബ്രാഹിം എന്ന മോൻ (45 വയസ്സ്) മരണപ്പെട്ടു.

ജനാസ ദർശിക്കുന്നതിനും നമസ്ക്കരിക്കുന്നതിനുമായി തിരൂരങ്ങാടി യത്തീംഖാനയിലായിലാണ് ഉണ്ടാവുക.

നാളെ (ബുധൻ 24-12-2025) രാവിലെ എട്ട് മണിക്ക് തിരൂരങ്ങാടി ദാറുസ്സലാം മസ്ജിദിലും മേലെചിന മസ്ജിദിലും മയ്യിത്ത് നമസ്കാരം നടക്കും.

മേലേചിന പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.

തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് മലപ്പുറം ജില്ല ഉപാധ്യക്ഷൻ കൂടിയായ എം കെ ബാവ സാഹിബ് പിതൃ സഹോദരനാണ്.

കുറ്റിപ്പാല സ്വദേശിനി മണ്ണിങ്ങൽ റുഖ്സാന ഫാത്തിമ ഭാര്യയാണ്. റൈഖ സമദ്, ഇസ്സ സമദ്, അസ്മിൻ സമദ് എന്നിവർ മക്കളാണ്.

error: Content is protected !!