വയോജനങ്ങളെ ചേർത്തുപിടിച്ച് നടത്തിയ വിനോദയാത്രയിൽ പങ്കെടുത്തത് നൂറിലേറെ പേർ

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : വയോജനങ്ങളെ ചേർത്തുപിടിച്ച് നടത്തിയ വിനോദയാത്രയിൽ പങ്കെടുത്തത് നൂറിലേറെ പേർ. തിരൂരങ്ങാടി നഗരസഭ പള്ളിപ്പടി വയോമിത്രം ക്ലിനിക്ക്, പരപ്പനങ്ങാടി നഗരസഭ പാലത്തിങ്ങൽ സായംപ്രഭ ഹോം എന്നിവയ്ക്ക് കീഴിലെ വയോജനങ്ങളെ ഉൾപ്പെടുത്തിയാണ് പാലത്തിങ്ങൽ ബി-ടീം സൗഹൃദവേദി, കാബ്‌സ്യൂൾ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ നാല്‌ ബസുകളിലായി കാപ്പാട് കടൽ തീരത്തേക്ക് യാത്ര നടത്തിയത്. വയോജനങ്ങൾക്കായി കലാപരിപാടികൾ, ബോധവത്ക്കരണം, മത്സരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയായിരുന്നു യാത്ര.

യാത്രയയപ്പ്‌ സംഗമത്തില്‍ തിരൂരങ്ങാടി നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, ഉപാധ്യക്ഷ സുലൈഖ കാലൊടി, പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ, ഡോ. അബ്ദുൽ കബീർ മച്ചിഞ്ചേരി, സമീന മൂഴിക്കൽ, പി.കെ. അബ്‌ദുല്‍ അസീസ്‌, ഉഷ തയ്യിൽ, അസീസ് കൂളത്ത്, മെഡിക്കൽ ഓഫീസർ.. ഡോ. മുഹമ്മദ്‌ ബഷീർ, പി.കെ. നാരായണന്‍, അഷ്‌റഫ്‌ കുന്നൂമ്മല്‍, എം.പി. അബൂബക്കർ, സിദ്ദീഖ്‌ കുന്നുമ്മല്‍, കൊണ്‌ടാണത്ത്‌ ബീരാന്‍ ഹാജി, വി.പി. മൊയ്‌തീന്‍, എ. ഗിരീഷ്‌, കെ.കെ. സമദ്‌, സലാം ഹാജി, പി.കെ. മഹ്‌സൂം, എ. സുബ്രഹ്‌മണ്യന്‍, വയോമിത്രം കോ-ഓർഡിനേറ്റർ പി. മർവ, എ. സുജിത തുടങ്ങിയവർ പങ്കെടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!