ഭൂരിപക്ഷം വാഹനാപകടങ്ങള്‍ക്കും സാമൂഹിക ദുരന്തങ്ങള്‍ക്കും കാരണം മദ്യത്തിന്റെ വ്യാപനമാണ് മദ്യത്തിന്റെ വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ മദ്യനയം തിരുത്തേണ്ടതാണെന്ന് എംഎല്‍എ കെ പി എ മജീദ് അഭിപ്രായപ്പെട്ടു ജില്ലയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു കവറോടി മുഹമ്മദ് മാസ്റ്ററുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹനാപകടനിവാരണ സമിതിയും യംഗ് മന്‍സ് ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഡോക്ടര്‍ എംപി സൈതലവി അധ്യക്ഷത വഹിച്ചു. മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ നിറസന്നിധ്യമായിരുന്ന അന്തരിച്ച ഡോക്ടര്‍ കവറോടി മുഹമ്മദ് മാസ്റ്റര്‍ 30ത് വര്‍ഷ കാലം അപകടങ്ങള്‍ സംഭവിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ആദരവ് നല്‍കലും ചടങ്ങില്‍ റിട്ട: കമ്മീഷണര്‍ സൈത് മുഹമ്മദ് സി എം റിട്ട: ജോയ്ന്റ് ആര്‍ടിഒ സുബൈര്‍ എം പി തിരൂരങ്ങാടി എന്നിവരെ റോഡ് സുരക്ഷ രംഗത്തെ പ്രവര്‍ത്തനത്തിന്റെ പേരില്‍ സ്ഥലം എംഎല്‍എ മൊമെന്റോ നല്‍കി ആദരിച്ചു.
തിരുരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഡ്രൈവര്‍മാരായ മുരളി ബീ, ഹസന്‍കുട്ടി , അന്‍വര്‍ കെ, മജീദ് ഓ, ഹനീഫ സി കെ എന്നിവരെ പൊന്നാട അണിയ്ക്കുകയും ബെസ്റ്റ് ഡ്രൈവര്‍ക്കുള്ള ആദരവ് നല്‍കി ബഹുമാനിക്കുകയും ചെയ്തു മാപ്‌സ് സംസ്ഥാന പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി മുഖ്യരക്ഷാധികാരി മാപ്‌സ് അഡ്വ:പൗരന്‍ മുഖ്യപ്രഭാഷണം നടത്തി മാപ്‌സ് ജില്ലാ ജനറല്‍ സെക്രടറി അബ്ദുല്‍ റഹീം പുക്കത്ത് സ്വാഗതം പറഞ്ഞു.
ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ മൊയ്തീന്‍കോയ, എ കെ മുസ്തഫ, കാട്ടേരി സെയ്തലവി, ,ഷാഹുല്‍ഹമീദ് പി.എം, ജമീല കൂരിയാട് സലാം മച്ചിങ്ങല്‍(മാപ്‌സ്), ഡോ. പ്രഭുദാസ് (സുപ്രണ്ട് താലൂക്ക് ആശുപത്രി ) എംപി വഹാബ്, മാപ്‌സ് വനിതാ വിംഗ് തംസീറ, കാര്‍ത്തിയാനി ടീച്ചര്‍ അലി മനോല(മാപ്‌സ്) എന്നിവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു
തിരൂരങ്ങാടി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ മറ്റു വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ മാപ്‌സ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മനരിക്കല്‍ 30 വര്‍ഷത്തോളം അപകടങ്ങളില്‍ പെടാത്ത തിരുരങ്ങാടി മണ്ഡലത്തില്‍ നിന്നും തിരഞ്ഞടുത്ത ഡ്രൈവര്‍മാരെ പരിചയപെടുത്തി. വേണുഗോപാല്‍ ടീ എസ് നന്ദി പറഞ്ഞു