Tuesday, March 24

തിരൂരങ്ങാടി ചന്തപ്പടി സ്വദേശി എം ടി സൈനബ അന്തരിച്ചു

തിരൂരങ്ങാടി: ചന്തപ്പടി പരേതനായ എ വി അബ്ദുറഹ്‌മാന്റെ ഭാര്യ മരക്കാൻ തൊടി സൈനബ (90) നിര്യാതയായി. മക്കൾ: എ വി കുഞ്ഞി‌മൊയ്തീൻ(ഖത്തർ), ജമീല, പരേതനായ അബ്ദുസ്സമദ്.
മരുമക്കൾ: മുഹമ്മദ് (വടക്കെ മമ്പുറം), സുഹ്‌റ (കടലുണ്ടി നഗരം), ശരീഫ (രാമനാട്ടുകര).

പരേതരായ ചെമ്മാട് എം ടി മുഹമ്മദ് മുൻഷി, എം ടി ജമാലുദ്ദീൻ എന്നിവരുടെ സഹോദരിയാണ്.
മയ്യിത്ത് ഇവർ ഇപ്പോൾ താമസിക്കുന്ന, മൂന്നിയൂർ ആലിൻ‌ ചുവട് കെ എൽ എം റോഡിലുള്ള (പാറക്കാട്ട് റോഡ്) വീട്ടിലാണുള്ളത്. മയ്യിത്ത് നമസ്കാരം രാവിലെ 11.15ന് മൂന്നിയൂർ ഒടുങ്ങാട്ട് ചിന ജുമാ മസ്ജിദിൽ.

error: Content is protected !!