കുട്ടി അഹമ്മദ് കുട്ടി പൊതുരംഗത്ത് വിശുദ്ധി പുലർത്തിയ നേതാവ് : മുഈനലി തങ്ങൾ

മൂന്നിയൂർ:ചിന്തയിലും പ്രവർത്തനത്തിലും പ്രത്യേകത പുലർത്തിയ ഒരു വ്യക്തിത്വമായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. നിലപാടിൻ്റെയും, ആത്മാർത്ഥതയുടെയും, പൊതുരംഗത്ത് വിശുദ്ധിയുടെയും ആൾരൂപമായിരുന്നു അദ്ദേഹമെന്നും മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച കുട്ടി അഹമ്മത് കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ അവഗണിക്കപ്പെടുന്നവരുടെ ഒരു ഐക്യം രൂപപ്പെടണം എന്ന് ആഗ്രഹിക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു കുട്ടി അഹമ്മദ് കുട്ടി എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സണ്ണി എം കപ്ലിക്കാട് പറഞ്ഞു. പരിസ്ഥിതിയാണ് മുഖ്യം, ദളിതർക്ക് അധികാരമില്ല, ആദിവാസികൾക്ക് ജീവിതമില്ല എന്നും തിരിച്ചറിഞ്ഞ ഒരു താത്വികനായിരുന്നു അദ്ദേഹം എന്ന് സണ്ണി കൂട്ടിച്ചേർത്തു.

പ്രസിഡണ്ട് വിപി. കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം എ ഖാദർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ,പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്, സയ്യിദ് സലീം ഐദീദ് തങ്ങൾ എം എ അസീസ് എം സൈദലവി കുട്ടശ്ശേരി ശരീഫ എൻ എം സുഹറാബി ഹനീഫ അച്ചാട്ടിൽ വി കെ സുബൈദ എൻ എം അൻവർ സാദാത്ത് പി കുഞ്ഞോൻ ചെനാത്ത് അസീസ് പി കെ അബ്ദുറഹ്മാൻ അൻസാർ കളിയാട്ടമുക്ക് ജാഫർ ചേളാരി പി പി മുനീറ എംഎം ജംഷീന ഇടിഎം തലപ്പാറ യു ഉമ്മർ കോയ സുഹൈൽ പാറക്കടവ് താഹിർ കൂപ്പ റിഷാദ് ചിനക്കൽ ടി സി മുസാഫിർ തുടങ്ങിയവർ പ്രസംഗിച്ചു

error: Content is protected !!