ലീഗിലെ പരിചയം പുതുക്കാന്‍ ഹംസ ; മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ചു

താനൂര്‍ : പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ കുട്ടി അഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സന്ദര്‍ശിച്ചത്. ഏറെനേരമിരുന്ന് പഴയ സൗഹൃദം പങ്കുവെച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍, ഏരിയ സെക്രട്ടറി സമദ് താനാളൂര്‍, കെ ടി ശശി, പി അജയ്കുമാര്‍, നൗഷാദ് താനൂര്‍ എന്നിവരും സന്ദര്‍ശനവേളയിലുണ്ടായിരുന്നു. താനൂരിലെ വിവിധ പ്രദേശങ്ങളിലെ പ്രമുഖരെയും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു.

error: Content is protected !!