തിരൂരങ്ങാടി : സമീപ കാലത്തായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ചില കോണുകളിൽ നിന്നും ഉയർത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പിന്നിൽ ചില നിശ്ചിപ്ത താല്പര്യക്കാരുടെ ഗൂഡ ലക്ഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ ആരോപിച്ചു.
ദിനേന രണ്ടായോരത്തോളം രോഗികൾ ആശ്രയിക്കുന്ന ജില്ലയിൽ തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നഒരു പ്രധാന ആതുരാലയമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി. താലൂക്കും മറി കടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ആശുപത്രിയിലേക്ക് രോഗികൾ എത്തുന്നുണ്ട്.സമീപ കാലത്തായി ആശുപത്രിയിൽ വലിയ തോതിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് നഗരസഭ ഭരണ സമിതിയും. എച് എം സി യും ആശുപത്രി ജീവനക്കാരും മറ്റു സന്നദ്ധ സംഘടനകളും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്.
യാദൃശികമായി വരുന്ന ചില ദുരന്തങ്ങളും അത് മൂലം താത്കാലികമായി ഉണ്ടായേക്കാവുന്ന അസൗകര്യങ്ങളും ഉയർത്തിക്കാട്ടി ആശുപത്രി ജീവനക്കാർക്കും എച് എം സി ക്കുമേതിരെ ചില മാധ്യമങ്ങളുടെ ഒത്താശയോടെ നടത്തുന്ന പ്രചാരണങ്ങൾ ദൗർഭാഗ്യകരവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരുടെ മനോ വീര്യം തകർക്കുന്നതുമാണെന്ന് ആരോഗ്യ ചെയർമാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ചെമ്മാട് ടൗണിൽ ആശുപത്രി റോഡിലെ പ്രധാന ഇലക്ട്രിക് പോസ്റ്റിൽ വാഹനം ഇടിച്ചു വൈദ്യുതി മുടങ്ങിയതിന്റെ ഭാഗമായി ആശുപത്രിയിലും വൈദ്യുതി മുടക്കം വന്നിരുന്നു.ആശുപത്രിയുടെ ഒരു ജനറേറ്റർ തകരാറിലായത് മൂലം റിപ്പയർ ചെയ്യാൻ കമ്പനിക്ക് കരാർ നൽകുകയും ആവശ്യമായ പാട്സുകൾ മുംബൈയിൽനിന്നും എത്തിക്കുന്നതിന് മുൻകൂർ പണം നൽകിയതുമാണ്. പാട്സുകൾ എത്താൻ വൈകിയത്കാരണമാണ് ജനറേറ്ററിന്റെ റിപ്പയറിങ്ങും യഥാസമയം പൂർത്തിയാക്കാൻ കഴിയാതിരുന്നത്.എങ്കിലും ഇതിന്റെ ഒരു പ്രയാസങ്ങളും ആശുപത്രിയുടെ ദൈന്യം ദിന പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോയത്.
കായകൽപ്പ അവാർഡിന്റെ രണ്ടാം അസ്സസ്മെന്റ് ഒക്ടോബർ 3 ന് നടക്കാനിരിക്കെ ആശുപത്രിയിൽ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടിയ താമരശ്ശേരി താലൂക്ക് അശുപത്രിയും നൂൽപുഴ കുടുംബരോഗ്യ കേന്ദ്രവും സന്ദർശിക്കുന്നതിന് കഴിഞ്ഞ HMC യോഗ തീരുമാനപ്രകാരം HMC മെമ്പർമാരും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ സംയുക്ത സമിതി സന്ദർശനം നടത്തിയതിനെ ടൂറായി വ്യാഖ്യാനിച്ചു ആശുപത്രിയിലെ വൈദ്യുതി മുടക്കം HMC മെമ്പർമാരുടെ പഠന യാത്രയുമായി ബന്ധിപ്പിച്ചു ചില പത്രങ്ങളിലും പ്രാദേശിക ന്യൂസ് ചാനലുകളിലും വന്ന വാർത്തകൾ തീർത്തും ദുരുദ്ദേശ പരവും പരിഹാസ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ആശുപത്രിയിൽ ഡോക്ടർമാർ ഐ പി വാർഡുകളിലുംഐ സി യു വിലും അഡ്മിറ്റിലിരിക്കുന്ന രോഗികളെ സന്ദർശിക്കാൻ റൗണ്ടിങ്ങിന് പോകുന്നത് മൂലം കുറഞ്ഞ സമയം ഒ പി നിർത്തി വെക്കേണ്ടി വരുന്നത് പോലും ആരെങ്കിലും വിളിച്ചു പറയുന്നതിനടിസ്ഥാനമാക്കി മണിക്കൂറുകളായി ഒ പി യിൽ ഡോക്ടർമാരില്ല എന്ന തരത്തിൽ നിജസ്ഥിതീകൾ അറിയാതെ വാർത്തകൾ നൽകുന്നതിന് പകരം യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ മാധ്യമ സുഹൃത്തുക്കൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫിസിഷ്യൻ ഉൾപ്പെടെ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവ് നികത്തുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് റിപ്പോർട് നൽകിയതായും അടുത്ത നഗരസഭ കൗൺസിലിൽ പ്രമേയം മൂലം ഈ കാര്യം വകുപ്പ് മന്ത്രിയോടും സർക്കാറിനോടും ആശ്വശ്യപ്പെടുമെന്നും ആരോഗ്യ ചെയർമാൻ സിപി ഇസ്മായിൽ പറഞ്ഞു.