
മൂന്നിയുർ: ചിനക്കൽ പുളിച്ചേരിയിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃനിരയിലെ സജീവ സാന്നിധ്യവും ദീർഘകാലം പ്രവാസിയുമായിരുന്ന പരേതനായ എറഞ്ഞിക്കൽ സൈതാലി ഹാജിയുടെ മകൻ മൊയ്‌ദീൻ ഹാജി (65)നിര്യാതനായി. സൗദി അറേബ്യയിലെ അല്ലീത്തിൽ ബിസിനസായിരുന്നു. ഭാര്യ തുടിശ്ശേരി സഫിയ.
മക്കൾ ഫൈസൽ, ഹഫ്‌സത്ത്, മുഹമ്മദ് അർഷദ്, അഹമ്മദ് റാഷിദ്, സൗദാബി, ഉമ്മുസൽമത്ത്, മുഹാവിയ. മരുമക്കൾ ഷുഹൈബ് ഫൈസി പൊന്മള, ശംസുദ്ധീൻ ഹുദവി ചുള്ളിപ്പാറ, അജ്മൽ ചേളാരി, ഫാത്തിമ ജബിൻ, ഫാത്തിമ ഷംന . സഹോദരങ്ങൾ മുഹമ്മദ് ഹാജി, സിദ്ധീഖ് ഹാജി, കടിയുമ്മ, പാത്തുമ്മു,സുലൈഖ, നബീസ. കബറടക്കം ചൊവ്വാഴ്ച രാവിലെ 10.30 ന് ചിനക്കൽ പള്ളിയിൽ.