Friday, August 29

നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത കൊടിഞ്ഞിയിൽ ആരംഭിച്ചു

നന്നമ്പ്ര സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഓണച്ചന്ത
ബാങ്ക് പ്രസിഡന്റ് സജിത്ത് കച്ചീരി മുതിർന്ന മെമ്പർ കുഞ്ഞിപാത്തുവിനു സബ്സീഡി കിറ്റ് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് ഡയറക്ടർ എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രധിനിധി കളായ, ഷാഫി പൂക്കയിൽ, എൻ.വി. മൂസക്കുട്ടി , ബാവ ചെറുമുക്ക്, ബാലൻ വെള്ളിയാമ്പുറം, സിദീഖ് പനക്കൽ, മോഹനൻ പറമ്പത്ത് , യു വി. അബ്ദുൽകരീം, ഭാസ്കരൻ പുല്ലാണി, ദാസൻ തിരുത്തി, ഷഫീഖ് ചെമ്മട്ടി, മുഹ്സിന ശാക്കിർ , ഗോപി പൂവത്തിങ്ങൽ, മുജീബ് ഹാജി പനക്കൽ ബാങ്ക് വൈസ് പ്രസിഡന്റ് റഹീം മച്ചിഞ്ചേരി, ബാങ്ക് ഡയറക്ടർ മാരായ മൊയ്‌തീൻകുട്ടി കണ്ണാട്ടിൽ, രവീന്ദ്രൻ പാറയിൽ, വേലായുധൻ ഇടപ്പരുത്തിയിൽ, ഹമീദ് കാളം തിരുത്തി, ബീന തിരുത്തി, സജിത കണ്ണമ്പള്ളി, മുബീന വി കെ, എന്നിവർ സംസാരിച്ചു.

ബാങ്ക് സെക്രട്ടറി പത്മകുമാർ സ്വഗതവും ഡയറക്ടർ മുനീർ പി പി നന്ദിയും പറഞ്ഞു.

error: Content is protected !!