കാലിക്കറ്റ് സര്‍വകലാശാലയില്‍ ടോക്‌സിക്കോളജി ദേശീയ സമ്മേളനത്തിന് തുടക്കം

വിഷശാസ്ത്ര പഠനത്തിലെ ഭാവി സാധ്യതകള്‍ വിശദമാക്കി സൊസൈറ്റി ഓഫ് ടോക്‌സിക്കോളജി ഇന്ത്യയുടെ വാര്‍ഷിക സമ്മേളനത്തിന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടക്കം. സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പുമായി സഹകരിച്ച് 25 വരെയാണ് പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പഠനവകുപ്പ് മേധാവി ഡോ. സി.ഡി. സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ഓഫ് ടോക്‌സിക്കോളജി പ്രസിഡന്റും ലക്‌നൗവിലെ സെന്റര്‍ ഓഫ് ബയോമെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടറുമായ പ്രൊഫ. അലോക് ധവാന്‍ മുഖ്യ പ്രഭാഷണം നടത്തി.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. കെ.സി. ചിത്ര, ഡോ. പി.വി. മോഹനന്‍, ഡോ. ബിനു രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടോക്‌സിക്കോളജിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.

സര്‍വകലാശാലയുടെ ജന്തുശാസ്ത്ര പഠനവകുപ്പില്‍ നിന്ന് വിരമിക്കുന്ന ഡോ. എം. നാസര്‍, ഡോ. വി.എം. കണ്ണന്‍ എന്നിവരെ 24-ന് ഉച്ചക്ക് രണ്ട് മണിക്ക് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും.

error: Content is protected !!