2000 മാഗസിനുകളുമായി നാഷണൽ സ്കൂൾ വിദ്യാർത്ഥികൾ

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ 2000 മാഗസിനുകൾ പ്രകാശിതമായി.പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ അംഗവുമായ ശ്രീ പി .കെ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. ചരിത്രപരമായ ദൗത്യത്തിൽ പങ്കാളിയായതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. ഹസ്സൻ ഹുദവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മലയാള വിഭാഗം കൺവീനർ മുഹമ്മദ് സാലിം സ്വാഗതം പറഞ്ഞു.പ്രഥമാധ്യാപകൻ എ. മുഹിയുദ്ദീൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ 2000 മെഗാ മാഗസിനുകളുടെ പ്രകാശനം സ്കൂൾ ജനറൽ മാനേജർ യു.ഷാഫി ഹാജിയും KAMM ട്രസ്റ്റ് സെക്രട്ടറി യൂസുഫ് ചോനാരിയും ചേർന്ന് നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ പി. അബ്ദുറഹീം, ക്ലബ്ബ് കോർഡിനേറ്റർ സബിദ, അധ്യാപകരായ ഷിജു, പ്രിയേഷ് മോൻ, സ്റ്റാഫ് സെക്രട്ടറി പ്രജീഷ്, ഉസ്മാൻ കോയ, മിനി മുംതാസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.ഇംഗ്ലീഷ് ക്ലബ് കൺവീനർ
നാജിഹ പരിപാടിക്ക് നന്ദി പറഞ്ഞു.

error: Content is protected !!