Saturday, October 17

Tag: magazin

തിരൂരങ്ങാടി പി എസ് എം ഒ കോളേജ് എൻ.എസ്.എസ് മാഗസിൻ ‘ഓരം’ പ്രകാശനം ചെയ്തു
Local news, Other

തിരൂരങ്ങാടി പി എസ് എം ഒ കോളേജ് എൻ.എസ്.എസ് മാഗസിൻ ‘ഓരം’ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: പി.എസ്.എം.ഒ (PSMO) കോളേജ് നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റെ 2024-26 വർഷത്തെ മാഗസിനായ 'ഓരം' പ്രകാശനം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. ബാവ മാഗസിൻ പ്രകാശനം നിർവ്വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ഫാ. ബോബി ജോസ് കട്ടി ക്കാട് മുഖ്യാതിഥിയായിരുന്നു. "അരുൾ, അൻപ്, അനുകമ്പ" എന്ന പ്രമേയത്തെ ആസ്പദമാക്കി അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. വായനയും സർഗ്ഗാത്മകതയും വിദ്യാർത്ഥി ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. നൗഫൽ പി.ടി. ചടങ്ങിന് സ്വാഗതം ആശംസിച്ചു. മലയാള വിഭാഗം അസിസ്റ്റന്റ് മുഹമ്മദ് ഷെരീഫ്, കെമിസ്ട്രി വിഭാഗം മേധാവി ഡോ.അനീഷ് എം എച്ച്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ചര...
2000 മാഗസിനുകളുമായി നാഷണൽ സ്കൂൾ വിദ്യാർത്ഥികൾ
Education

2000 മാഗസിനുകളുമായി നാഷണൽ സ്കൂൾ വിദ്യാർത്ഥികൾ

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ 2000 മാഗസിനുകൾ പ്രകാശിതമായി.പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ അംഗവുമായ ശ്രീ പി .കെ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. ചരിത്രപരമായ ദൗത്യത്തിൽ പങ്കാളിയായതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. ഹസ്സൻ ഹുദവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മലയാള വിഭാഗം കൺവീനർ മുഹമ്മദ് സാലിം സ്വാഗതം പറഞ്ഞു.പ്രഥമാധ്യാപകൻ എ. മുഹിയുദ്ദീൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ 2000 മെഗാ മാഗസിനുകളുടെ പ്രകാശനം സ്കൂൾ ജനറൽ മാനേജർ യു.ഷാഫി ഹാജിയും KAMM ട്രസ്റ്റ് സെക്രട്ടറി യൂസുഫ് ചോനാരിയും ചേർന്ന് നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ പി. അബ്ദുറഹീം, ക്ലബ്ബ് കോർഡിനേറ്റർ സബിദ, അധ്യാപകരായ ഷിജു, പ്രിയേഷ് മോൻ, സ്റ്റാഫ് സെക്രട്ടറി പ്രജീഷ്, ഉസ്മാൻ കോയ, മിനി മുംതാസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.ഇംഗ്ലീഷ് ക്ലബ് കൺവീനർനാജിഹ പരിപാടിക്ക് നന്ദി പറഞ്...