Saturday, August 16

മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം : കാളാച്ചാലില്‍ മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് ബ്രഹ്‌മകുളം സ്വദേശി സിദ്ധീക്ക്(60)ആണ് മരിച്ചതെന്നാണ് വിവരം. ബന്ധുക്കള്‍ എത്തിയതിന് ശേഷമെ വ്യക്തത വരുത്താനാവൂ എന്ന് പോലീസ് അറിയിച്ചു. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് കാളാച്ചാല്‍ സെന്ററില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് നിഗമനം. ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് എത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും

error: Content is protected !!