നാട്ടുകാരുടെ പിന്തുണയില്‍ ഷഫീഖ് നീന്തി കയറി ; സംസ്ഥാന പാരസിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നിനങ്ങളില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി കൊടിഞ്ഞി സ്വദേശി

തിരൂരങ്ങാടി : തൃശ്ശൂരില്‍ നടന്ന ഏഴാമത് കേരള സ്റ്റേറ്റ് പാരസിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നിനങ്ങളില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി കൊടിഞ്ഞി സ്വദേശി. കൊടിഞ്ഞി പനക്കത്തായം സ്വദേശി തൊട്ടിയില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷെഫീഖ് ആണ് 400 മീറ്റര്‍, 50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, എന്നീ മൂന്നിനങ്ങളിലും സ്വര്‍ണ മെഡല്‍ നേടി നാടിനഭിമാനമായി മാറിയത്.

ഭിന്നശേഷികാരുടെ 7-മത്തെ കേരളാ സ്റ്റേറ്റ് പരാ സിമ്മിങ് ചാമ്പ്യന്‍ഷിപ്പ് തൃശൂരിലെ ജാന്‍സോ എഡ്യൂസ്പോര്‍ട്‌സില്‍ നടന്ന മത്സരത്തിലാണ് ഷഫീഖ് സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയത്. 2022ല്‍ കേരളത്തിനായി ദേശിയ തലത്തില്‍ ഒരു പാരസിമ്മിംഗില്‍ വെങ്കലം മെഡലും ഷഫീഖ് നേടിയിട്ടുണ്ട്. കൂടാതെ പല ഇനത്തിലായി സംസ്ഥാന തലത്തില്‍ 23 ഓളം മെഡലുകളും ഷഫീഖ് വാരി കൂട്ടിയിട്ടുണ്ട്. അതേസമയം ഇത്രയധികം മെഡലുകള്‍ സ്വന്തമാക്കിയിട്ടും ഇത്തവണ സര്‍ക്കാറില്‍ നിന്നും യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കമ്പനിയുടെയും പ്രാദേശവസികളുടെയും പിന്തുണയാണ് തുണ ആകുന്നതെന്ന് ഷഫീഖ് പറഞ്ഞു. തമിഴ്‌നാടിലെ നാഗോര്‍ എന്ന് സ്ഥലത്തെ മാര്‍വെസ്റ്റ് അക്വാ പ്രോട്ടീന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫിഷ് കമ്പനിയില്‍ ആണ് ഷഫീഖ് ജോലി ചെയ്ത് വരുന്നത്.

error: Content is protected !!