ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂരങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: തിരൂരങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മല്‍ റോഡില്‍ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകന്‍ ചേലുപാടത്ത് ഷഫീഖ് (35) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഷഫീഖ്.

താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. മരണാനന്തര നടപടികള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ആക്ടിങ് ചെയര്‍മാന്‍ റിയാസ് തിരൂര്‍ക്കാട്, ട്രഷറര്‍ റഫീഖ് ചെറുമുക്ക്, ഇസ്മായില്‍ പടിക്കല്‍, ഇസ്ഹാഖ് താനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്നു.

ഭാര്യ: സുഫൈറ. മക്കള്‍: അഹ്‌സല്‍, ഐയ്‌റ, സൈറ.

error: Content is protected !!