Sunday, July 13

പരീക്ഷക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം ; നിലമ്പൂര്‍ സ്വദേശി പിടിയില്‍

പരീക്ഷക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ നിലമ്പൂര്‍ സ്വദേശി പിടിയില്‍. മംഗളുരുവിലെ കടബയില്‍ ആണ് സംഭവമുണ്ടായത്. പരീക്ഷക്ക് പോയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശിയാ അഭിനെ കടബ പോലീസ് പിടികൂടി. പെണ്‍കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും.

കടബ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌കൂള്‍ വരാന്തയില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ ആക്രമിച്ചത്. പ്രേമനൈരാശ്യത്തെ തുടര്‍ന്നാണ് അഭിന്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയത്. സ്‌കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു.

error: Content is protected !!