‘വിജയഭേരി-വിജയസ്പർശം’: ആസൂത്രണ യോഗം ചേർന്നു

നിലമ്പൂർ : തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന ‘വിജയഭേരി- വിജയ സ്പർശം’ പദ്ധതിയുടെ നിലമ്പൂർ ഉപജില്ലാതല ആസൂത്രണ യോഗം ചേർന്നു. പഠനത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, അടുത്ത ഫെബ്രുവരിയോടെ എല്ലാ കുട്ടികളെയും മുൻനിരയിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധ്യക്ഷർ അറിയിച്ചു. നഗരസഭ-ഗ്രാമപഞ്ചായത്ത് തലത്തിൽ അടിയന്തരമായി പി.ഇ.സി, എം.ഇ.സി യോഗങ്ങൾ വിളിച്ചു ചേർക്കുന്നതിന് തീരുമാനിച്ചു.

നിലമ്പൂർ ബി.ആർ.സിയിൽ ചേർന്ന യോഗത്തിൽ നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ഷമീന കാഞ്ഞിരാല, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ്, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ, ബി.ആർ.സി ട്രെയിനർ എ. ജയൻ തുടങ്ങിയവർ പങ്കെടുത്തു. അക്കാദമിക് കോഡിനേറ്റർ ഡോ.ബാബു വർഗീസ് വിഷയാവതരണം നടത്തി. നിലമ്പൂർ ബി.പി.സി എം. മനോജ് കുമാർ പ്രവർത്തന പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മേജർ മുഹമ്മദ്, ജസ്മൽ പുതിയറ, പുരുഷോത്തമൻ, അധ്യാപക സംഘടനാ പ്രതിനിധികൾ, ഇംപ്ലിമെൻറ് ഓഫീസർമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നിലമ്പൂർ എ.ഇ.ഒ കെ. പ്രേമാനന്ദ് സ്വാഗതവും ട്രെയിനർ ടി.പി രമ്യ നന്ദിയും പറഞ്ഞു.

error: Content is protected !!