നിപ: 58 പേര്‍ സമ്പര്‍ക്കപ്പട്ടികയിൽ, വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍

മലപ്പുറം : ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.

ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേരെ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഐസൊലേഷനില്‍ കഴിയുന്നവരില്‍ 12 പേര്‍ അടുത്ത കുടുംബാംഗങ്ങളാണ്. എറണാകുളം ജില്ലയിലും പാലക്കാട് ജില്ലയിലും (തിരുവേഗപുറ) സമ്പര്‍ക്കപ്പട്ടികയിലുള്ള ഹൈ റിസ്‌ക് സമ്പര്‍ക്കത്തിലുള്ളവര്‍ അവിടെ ഐസൊലേഷനില്‍ കഴിയണം.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫീവര്‍ സര്‍വൈലന്‍സ് നാളെ മുതല്‍ ആരംഭിക്കും. പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 4 ദിവസം കൊണ്ട് 4749 വീടുകള്‍ പൂര്‍ത്തിയാക്കുന്നതാണ്.

error: Content is protected !!