മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു ; രോഗബാധ പെരിന്തല്‍മണ്ണയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക്

മലപ്പുറം : മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. സംശയം തോന്നിയാണ് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സിറം പരിശോധനയ്ക്ക് അയച്ചത്. ഇതിലാണ് നിപ രോഗം സ്ഥിരീകരിച്ചത്.

പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നല്‍കിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്.

error: Content is protected !!