പൊന്നാനിയിൽ നിവേദിത, മലപ്പുറത്ത് ഡോ.അബ്ദുസ്സലാം, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാമും പൊന്നാനിയിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനുമാണ് സ്ഥാനാർഥികൾ. കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാജ്യസഭ എംപി രാജീവ് ചന്ദ്ര ശേഖറും തൃശൂരിൽ നടൻ സുരേഷ് ഗോപിയും മത്സരിക്കും. മന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ ആണ് മത്സരിക്കുക.എ കെ ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി പത്തനംതിട്ട യിലും ശോഭ സുരേന്ദ്രൻ ആലപ്പുഴയിലും മത്സരിക്കും.

തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
ആറ്റിങ്ങൽ – വി.മുരളീധരൻ
പത്തനംതിട്ട – അനിൽ കെ ആൻ്റണി
ആലപ്പുഴ – ശോഭ സുരേന്ദ്രൻ
പാലക്കാട് – സി.കൃഷ്ണകുമാർ
തൃശ്ശൂർ – സുരേഷ് ഗോപി
കോഴിക്കോട് – എംടി രമേശ്
മലപ്പുറം – ഡോ. അബ്ദുൾ സലാം
പൊന്നാനി- നിവേദിത സുബ്രഹ്മണ്യൻ
വടകര – പ്രഫുൽ കൃഷ്ണൻ
കാസർഗോഡ് – എംഎൽ അശ്വിനി
കണ്ണൂർ – സി.രഘുനാഥ്

error: Content is protected !!