തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങലില്‍ മുരളീധരന്‍, പാലക്കാട് കൃഷ്ണകുമാര്‍, മലപ്പുറത്ത് മുന്‍ വൈസ് ചാന്‍സിലര്‍ ; ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയായി

മലപ്പുറം ; സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഇത്തവണ പ്രമുഖരെ ഇറക്കിയാണ് ബിജെപി രംഗത്തിറങ്ങുന്നത്. ഇത്തവണയും സുരേഷ് ഗോപി തൃശുരില്‍ നിന്ന് ജനവിധി തേടും. വി മുരളീധരന്‍ ആറ്റിങ്ങലിലും, ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലും അനില്‍ ആന്റണി പത്തനംത്തിട്ടയിലും മത്സരിക്കും. മലപ്പുറത്ത് മുന്‍ കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ ഡോ അബ്ദുള്‍ സലാം ആണ് മത്സരിക്കാനിറങ്ങുന്നത്. പൊന്നാനിയില്‍ നിവേദിത സുബ്രഹ്‌മണ്യനും മത്സരിക്കും

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക

തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖര്‍
ആറ്റിങ്ങല്‍ – വി.മുരളീധരന്‍
പത്തനംതിട്ട – അനില്‍ കെ ആന്റണി
ആലപ്പുഴ – ശോഭ സുരേന്ദ്രന്‍
പാലക്കാട് – സി.കൃഷ്ണകുമാര്‍
തൃശ്ശൂര്‍ – സുരേഷ് ഗോപി
കോഴിക്കോട് – എംടി രമേശ്
മലപ്പുറം – ഡോ. അബ്ദുള്‍ സലാം
പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യന്‍
വടകര – പ്രഫുല്‍ കൃഷ്ണന്‍
കാസര്‍ഗോഡ് – എംഎല്‍ അശ്വിനി
കണ്ണൂര്‍ – സി.രഘുനാഥ്

error: Content is protected !!