വാഴയൂരിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

വാഴയൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. വാഴയൂർ അങ്ങാടി പരിസരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ ഫൗലദ് അധ്യക്ഷത വഹിച്ചു.

കർഷകർ ഉത്പാദിപ്പിച്ച നടീൽ വസ്തുക്കൾ, വാഴയൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള വാഴയൂർ അഗ്രോ മാർട്ടിന്റെ വിവിധ ഇനം തൈകൾ, റെയ്ഡ് കോ മലപ്പുറം യൂണിറ്റിന്റെ സ്മാം രജിസ്‌ട്രേഷൻ, കുടുംബശ്രീ കാർഷിക ഉത്പന്നങ്ങൾ, കേരള കർഷകൻ രജിസ്‌ട്രേഷൻ എന്നിവയും ഞാറ്റുവേല ചന്തയുടെ ഭാഗമായി സജ്ജീകരിച്ചിരുന്നു. പങ്കെടുത്തവർക്ക് പച്ചക്കറി വികസന പദ്ധതിയിൽ സൗജന്യമായി പച്ചക്കറി തൈ, വിത്ത് എന്നിവ വിതരണം ചെയ്തു.

ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ ബാലകൃഷ്ണൻ, ഭരണസമിതി അംഗം ജമീല കൊടമ്പാട്ടിൽ, പി.കെ അബ്ദുറഹ്‌മാൻ, എം.കെ രാജൻ, പി.സി.കെ ഉണ്ണികൃഷ്ണൻ, കെ. കോരുക്കുട്ടി, മൊയ്തീൻകുട്ടി, പി.സി ചോയി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ കെ. ബീന, റെയ്ഡ്‌കോ പ്രതിനിധി പി.എം സഫീദ, കെ.കെ ജാഫർ, മിഷേൽ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!