മമ്പുറം പാലത്തിലെയും ചെമ്മാട്ടങ്ങാടിയിലെയും തെരുവിളക്കുകള്‍ കണ്ണടച്ചിട്ടും നടപടിയില്ല ; പരസ്പരം പഴിചാരി അധികൃതര്‍ വെളിച്ചമില്ലാതെ വലഞ്ഞ് പൊതുജനങ്ങള്‍

തിരൂരങ്ങാടി : തിരൂരങ്ങാടി മമ്പുറം പാലം ചെമ്മാട് ടൗണ്‍ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തത് ദുരിത പൂര്‍ണ്ണം ആകുന്നതിനിടെ വിളക്കുകള്‍ നന്നാക്കുന്നതിനെ ചൊല്ലി വാക്ക് പോരു മുറുകുന്നു. ചെമ്മാട് അങ്ങാടിയിലും മമ്പുറം പാലത്തിലും പരസ്യ ബോര്‍ഡുകളോടൊപ്പം സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പരസ്യ കമ്പനി തന്നെ നന്നാക്കണമെന്ന് വാദവുമായി നഗരസഭ മുന്നോട്ടു വന്നതോടെ ആര് നന്നാക്കുമെന്ന് ആശങ്കയിലാണ് പൊതുജനങ്ങള്‍. ഈ വിഷയത്തില്‍ കെഎസ്ഇബിയെ സമീപിച്ചപ്പോള്‍ അധികൃതര്‍ പരസ്യ കമ്പനിയായ മാജിക് ക്രിയേഷന്‍ എന്ന കമ്പനിയെ പഴിചാരി ഒഴിഞ്ഞു മാറിയതായി പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് ആരോപിച്ചു. പരസ്യ കമ്പനി കെഎസ്ഇബിയെയും പഴിചാരുകയാണ്.

കെഎസ്ഇബിയെ പ്രതി ചാര്‍ത്തി 12 ലക്ഷത്തോളം അധികമായി ചോദിച്ചതിനാല്‍ പരസ്യ കമ്പനിക്ക് അടക്കാന്‍ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പരസ്യ കമ്പനിയും പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. നഗരസഭയോടും പരസ്യ കമ്പനിയും കെഎസ്ഇബിയും പരസ്പരം പഴി ചാരി ഒഴിഞ്ഞു മാറുകയാണ്. സ്ട്രീറ്റ് ലൈറ്റിനായി നഗരസഭയ്ക്ക് അനുവദിക്കുന്ന കുറഞ്ഞ താരീഫിലുള്ള വൈദ്യുതി പരസ്യ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് കെഎസ്ഇബി ഓഡിറ്റ് വിഭാഗം കണ്ടെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

മമ്പുറം പാലത്തിലെയും ചെമ്മാട് ടൗണിലെയും തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തത് മഖാമില്‍ എത്തുന്ന വിശ്വാസികള്‍ക്കടക്കം പ്രയാസം നേരിടുന്നുണ്ട്. തിരൂരങ്ങാടിയില്‍ നിന്നുള്ള യാത്രക്കാര്‍ പെട്ടെന്ന് ദേശീയപാതയില്‍ എത്താന്‍ ഉപയോഗിക്കുന്ന റോഡ് കൂടിയാണ് മമ്പുറം പുതിയ പാലം. ചെമ്മാട് ടൗണില്‍ കടകള്‍ അടക്കുന്നതോടെ മുഴുവനും ഇരുട്ടില്‍ ആവുകയാണ് തെരുവ് നായകളുടെ ശല്യം വേറെയും. സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു പൊതു ജനങ്ങള്‍ക്ക് വഴി വിളക്കുകള്‍ സ്ഥാപിച്ചു നല്‍കുക പരിപാലിക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ്. അടിയന്തരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അം ആദ്മി ഭാരവാഹികളായ വി എം ഹംസക്കോയ, പി ഒ ഷമീം ഹംസ, ഫൈസല്‍ ചെമ്മാട് എന്നിവര്‍ അറിയിച്ചു

error: Content is protected !!