ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് എൻക്യൂഎഎസ് ദേശീയ അംഗീകാരം

സംസ്ഥാനത്ത് ഒന്നാമത്

രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയില്‍ മികച്ച സ്കോറിൽ (NQAS അംഗീകാരം (98%) ) ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം.ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പരിശോധനയിലാണ് ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം മികച്ച മാര്‍ക്ക് നേടിയത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശിയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍ക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DHMu06ft3hm1VFNNhXw8va

ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിമാസം 8500 മുതൽ 9000 വരെ ഒ. പി സേവനത്തിന് ഈ ആശുപത്രിയിൽ പൊതുജനങ്ങൾ എത്തുന്നുണ്ട്. ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് ജീവനക്കാരുടെ സേവനവും, മരുന്നുകളുടെയും ലാബ് ടെസ്റ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തി ലബോറട്ടറിയുടെയും ഫാര്‍മസിയുടെയും പ്രവര്‍ത്തനം കാര്യക്ഷമാക്കി. കണ്‍സള്‍ട്ടേഷന്‍, ഒബ്‌സര്‍വേഷന്‍ മുറികളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും കുത്തിവെയ്പ്പിനും മൈനര്‍ സര്‍ജറിക്കും കൗണ്‍സിലിങ്ങിനുമുള്ള മുറികള്‍, മുലയൂട്ടുന്നതിനുള്ള മുറികള്‍, വിവിധ തരത്തിലുള്ള ആശുപത്രി മാലിന്യ സംസ്‌കരണം, ആശുപത്രി ജീവനക്കാര്‍ക്ക് വിവിധതരം പരിശീലന പരിപാടികള്‍, അണുനശീകരണ സംവിധാനങ്ങള്‍, കൗമാരാരോഗ്യ ക്ലീനിക്കുകള്‍ എന്നിവ തയാറാക്കി. ഒപി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം, എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിര്‍വഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരം ലഭിക്കാന്‍ കാരണമായത്. ഈ അംഗീകാരം ആശുപത്രി വികസനത്തിനും പൊതുജനങ്ങൾക്കും വളരെയധികം പ്രയോജനപ്പെടും.ഗുണനിലവാരം നിലനിര്‍ത്തുന്നതിന് മൂന്ന് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും.

സര്‍വീസ് പ്രൊവിഷന്‍, പേഷ്യൻ്റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പരിശോധനയ്ക്ക് ശേഷം എന്‍എച്ച്എസ്ആര്‍സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്.ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാനും എന്‍എച്ച്എമ്മിന്റെയും പഞ്ചായത്തിന്റെയും ഫണ്ടുകള്‍ വിനിയോഗിച്ചു.

error: Content is protected !!