Thursday, November 27

ബി.എൽ.ഒ മാർക്ക് ആശ്വാസമായി എൻഎസ്എസ് വളണ്ടിയർമാർ

കുണ്ടൂർ: എസ് ഐ ആർ നടപടികളുടെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ മൊബൈൽ ആപ്പ് വഴി സമർപ്പിക്കുന്ന പ്രക്രിയക്ക് കുണ്ടൂർ പി. എം. എസ്. ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർ ബി എൽ ഒ മാർക്ക് സഹായകരായി.

കോളേജിൽ പ്രത്യേകം സജ്ജീകരിച്ച ഡിജിറ്റലൈസേഷൻ(വിവര സമർപ്പണ) ക്യാമ്പിൽ നന്നമ്പ്ര വില്ലേജിലെ വിവിധ ബൂത്തുകളിൽ നിന്നുള്ള ബി.എൽ.ഒ മാർക്ക് അവർ ശേഖരിച്ച വോട്ടർ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും മൊബൈൽ ആപ്പ് വഴി നൽകുന്നതിനും സൗകര്യമൊരുരുക്കി. നവംബർ 24 ന് ആരംഭിച്ച ക്യാമ്പ് 28 വരെ തുടരും.

നന്നമ്പ്ര വില്ലേജ് സ്പെഷ്യൽ ഓഫീസർ കെ. ഷാജു, കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജുദ്ദീൻ, വില്ലജ് ഓഫീസ് ജീവനക്കാരായ ഉണ്ണി കൃഷ്ണൻ, രാഖി മോൾ എൻ എസ് എസ് വളണ്ടിയർ കോർഡിനേറ്റർമാരായ മുഹമ്മദ് യാസീൻ, ആയിഷ വാഹിദ, മുഹമ്മദ് മാസിൻ, മുഹമ്മദ് അഫ്സൽ എന്നിവർ ചേർന്ന് നേതൃത്വം നൽകി.

error: Content is protected !!