ശിശുദിനത്തില്‍ എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ഭവനം സന്ദര്‍ശിച്ചു

എആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ ആരംഭ പ്രവര്‍ത്തനങ്ങളുടേയും, ശിശുദിനത്തോടും അനുബന്ധിച്ച് സ്‌കൂളില്‍ പ്രവേശനം രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ഭവന സന്ദര്‍ശനം നടത്തി. സ്‌കൂളിന്റെ പ്രാരംഭപുരോഗതിയും പഠന സാധ്യതകളും അറിയിക്കുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ശിശുദിനാശംസകളും നേര്‍ന്നു.പ്രസിഡന്റിന്റേയും ക്ഷേമകാര്യ സ്ഥിരം സമിതി അംഗങ്ങളുടയും നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കൂടാതെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ടതായ വ്യത്യസ്ത ആനുകൂല്യങ്ങളുടെ ലഭ്യതയും ഉറപ്പു വരുത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്തിന്റെ നേതൃത്യത്തില്‍ നടത്തിയ വാര്‍ഡ് തല സന്ദര്‍ശനത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലൈല പുല്ലൂണി, മെമ്പര്‍മാരായ ഷംസുദ്ദീന്‍ അരീക്കാന്‍, ബേബി, ആച്ചുമ്മക്കുട്ടി, ഇബ്രാഹിം മൂഴിക്കല്‍, എന്നിവരും അതത് വാര്‍ഡ് തല മെമ്പര്‍മാരും സ്‌കൂള്‍ പ്രധാനദ്ധ്യാപിക എന്‍.മുര്‍ഷിദ തുടങ്ങിയവരും പങ്കെടുത്തു.

സ്ഥാപനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഭരണ സമിതി അംഗങ്ങളും സ്‌കൂള്‍ അധ്യാപികയും കുട്ടികളുടെ വീടുകളില്‍ അപ്രതീക്ഷിതമായി മധുരവുമായി എത്തി, ക്ഷേമം അന്വേഷിച്ചതിന്റെ സന്തോഷം രക്ഷിതാക്കളിലും കുട്ടികളിലും ഒരു പോലെ പ്രകടമായിരുന്നു.

error: Content is protected !!