തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച കേസില്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ‘ആപ്പ്’ നിര്‍മ്മിച്ചവരില്‍ ഒരാള്‍ പിടിയില്‍. കേസിലെ മുഖ്യപ്രതിയായ ജയ്‌സണിനെ ആപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്ന് പൊലീസ് കണ്ടെത്തിയ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടികൂടിയത്. സി ആര്‍ കാര്‍ഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം.