തിരൂരങ്ങാടിയില്‍ വാഹന പരിശോധനക്കിടെ കുഴല്‍ പണവുമായി ഊരകം സ്വദേശി പിടിയില്‍

തിരൂരങ്ങാടി : ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളെയിങ് സ്‌ക്വാഡും പൊലീസും നടത്തിയ വാഹന പരിശോധനയില്‍ കുഴല്‍ പണവുമായി ഊരകം സ്വദേശി പിടിയില്‍. ഊരകം കീഴമുറി നെടും പറമ്പ് സ്വദേശി നല്ലാട്ടു തൊടിക അബ്ദുല്‍ റഹൂഫ് (43) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും രേഖകള്‍ കൈവശം വെക്കാതെ സൂക്ഷിച്ച 11.43 ലക്ഷം രൂപ പിടികൂടി.

തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്ളെയിങ് ഫ്ളെയിങ് സ്‌ക്വാഡ്-3 ഉദ്യോഗസ്ഥന്‍ ഷാമിലിന്റെയും തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായി എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെന്നിയൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കുഴല്‍ പണം വിതരണത്തിന് പോകുകയായിരുന്ന ഇയാളെ പിടികൂടിയത്. പണം ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ്റിന് കൈമാറി.

error: Content is protected !!