രാത്രികാല മന്ത് നിവാരണ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഗരസഭയിലെ ഡിവിഷന്‍ 9 മമ്പുറം ചന്തപ്പടിയില്‍ മലപ്പുറം ഡിവിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തത്തിലെ മന്ത് രോഗ വിരകളുടെ സാന്നിധ്യം കണ്ടെത്തുന്ന രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രക്ത സാമ്പിള്‍ നല്‍കി ഡിവിഷന്‍ കൗണ്‍സിലര്‍ സുഹറാബി സി.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യവകുപ്പ് മലപ്പുറം ഡിവിസി അംഗം റഹീമിന്റെയും, ഡി.വി.സി യൂണിറ്റിലെ ജീവനക്കാരും, ആശാവര്‍ക്കര്‍ ഷൈനിയുടെയും നേതൃത്വത്തിലാണ് രാത്രികാല രക്ത പരിശോധന ക്യാമ്പ് ചന്തപ്പടി ജി എല്‍ പി സ്‌കൂളില്‍ നടത്തിയത്. മന്ത് രോഗത്തിന് കാരണമാകുന്ന മൈക്രോ ഫൈലേറിയയുടെ സാന്നിധ്യം രക്തത്തില്‍ ഉണ്ടോ എന്നറിയാന്‍ പ്രദേശത്തെ 166 പേരുടെ രക്തസാമ്പിളുകള്‍ ക്യാമ്പില്‍ ശേഖരിച്ചു.

തിരൂരങ്ങാടി താലൂക്ക് ഹെഡ് കോട്ടേഴ്‌സ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: പ്രഭുദാസ് ക്യാമ്പിന് നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജലീല്‍, മലപ്പുറം ക്യാമ്പില്‍ പങ്കെടുത്തു. തിരൂരങ്ങാടി ഹബീബ് റഹ്മാന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മികവുറ്റ സംഘാടനം നടത്തി

error: Content is protected !!