“ക്രിയാത്മക കൗമാരം- കരുത്തും കരുതലും” ; ഹൈസ്ക്കൂൾ അധ്യാപകർക്കുള്ള ത്രിദിന ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാകേരള പരപ്പനങ്ങാടി ബി.ആർ.സിക്ക് കീഴിൽ ക്രിയാത്മക കൗമാരം- കരുത്തും കരുതലും” ഹൈസ്ക്കൂൾ അധ്യാപകർക്കുള്ള ത്രിദിന ശില്പശാല – സംഘടിപ്പിച്ചു. നവംബർ 30, ഡിസംബർ 1, 2 തിയതികളിലായി നടക്കുന്ന പരിശീലനം തിരൂരങ്ങാടി ഡി ഇ ഒ വിക്രമൻ . ടി.എം ഉദ്ഘാടനം ചെയ്തു .

ബി പി സി സുരേന്ദ്രൻ .വി .എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി മുഖ്യാതിഥി ആയി. പ്രധാനാധ്യാപിക ബീനാ റാണി വി, ബി ആർ സി ട്രെയിനർമാരായ കൃഷ്ണൻ.പി , സുധീർ.കെ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ട്രെയിനർ റിയോൺ ആന്റണി . എൻ സ്വാഗതവും ക്ലസ്റ്റർ കോഡിനേറ്റർ റീജിത്ത് .പി നന്ദിയും പറഞ്ഞു .

error: Content is protected !!