Monday, September 15

ആൽബിർ സർഗ്ഗം ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു

മൂന്നിയൂർ : ചിനക്കൽ എദീര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആൽബിർ സർഗ്ഗം ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ചിനക്കൽ ജുമാഅത്ത് പള്ളി പ്രസിഡന്റ് സയ്യിദ് സലിം ഐദീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ്സത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസ പ്രസിഡന്റ് കുഞ്ഞാലൻ ഹാജി അധ്യക്ഷത വഹിച്ചു.

ഹംസ പരാടൻ,മൂസ്സ ഹാജി ചോനാരി, ഹമീദ് മാളിയേക്കൽ, ഹുസൈൻ കോയ വെട്ടിയാട്ടിൽ, സമീർ സി പി, അൻവർ സാദാത്ത്, ലത്തീഫ് ഫൈസി, അബ്ദുറഹ്മാൻ ഹാജി വി. പി,ഒ.മുഹമ്മദ്, പ്രസംഗിച്ചു. സിദ്ദിഖ് മൂന്നിയൂർ സ്വാഗതവും ഫവാസ് ദാരിമി നന്ദിയും പറഞ്ഞു.

error: Content is protected !!