Thursday, October 23

മൂന്നിയൂരില്‍ ലഹരിക്കെതിരെ ഷൂട്ടൗട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു

മൂന്നിയൂര്‍ : മുസ്ലിം യൂത്ത് ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ഷൂട്ടൗട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടി മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ എന്‍ എം അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. സുഹൈല്‍ പാറക്കടവ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി പി സൈതലവി എന്ന കുഞ്ഞാപ്പു സമ്മാനദാനം നടത്തി. ജാഫര്‍ ചേളാരി, താഹിര്‍ കൂഫ, കടവത്ത് മൊയ്തീന്‍ കുട്ടി, ആബിദ് കുന്നത്ത് പറമ്പ്, അസീസ് അലുങ്ങല്‍, നൗഫല്‍ പടിക്കല്‍, മമ്മുദു, പി സി റഹീം, സി അലവി, ഫായിസ്, റനീഷ്, ശാക്കിര്‍, അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!