Monday, August 18

തിരൂരങ്ങാടി ടീം കൈസണ്‍ ഫിറ്റ്‌നസ് സെന്ററിന്റെ രണ്ടാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ടീം കൈസണ്‍ ഓപ്പണ്‍ ഫിറ്റ്‌നസ് സെന്ററിന്റെ രണ്ടാം വാര്‍ഷികാഘോഷം നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. അയ്യൂബ് മണക്കടവന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലയിലെ പ്രതിഭകള്‍ക്ക് തഹസില്‍ദാര്‍ പിഒ സാദിഖ് സമ്മാന വിതരണം നടത്തി.

അലിമോന്‍ തടത്തില്‍, പി,കെ മഹ്ബൂബ്, സിദ്ദീഖ് ഒള്ളക്കന്‍, അമര്‍ മനരിക്കല്‍, എം.വി അന്‍വര്‍, എംവി അബ്ദുറഹ്‌മാന്‍ ഹാജി, കൂളത്ത് അബ്ദു, കൈസണ്‍ ഭാരവാഹികള്‍ സംസാരിച്ചു. ചെറുമുക്ക് നടന്ന പരിപാടിയില്‍ വിവിധ ആയോധന പ്രകടനങ്ങള്‍ നടന്നു. രണ്ട് വര്‍ഷമായി വ്യായാമം ചെയ്യുന്നവര്‍ക്കായി ടീം കൈസണ്‍ ന്റെ നേതൃത്വത്തില്‍ സൗജന്യമായി ഫിറ്റ്നെസ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു.

വാര്‍ഷികഘോഷത്തിന്റെ ഭാഗമായി ടീം കൈസണ്‍ സപ്പോര്‍ട്ടേഴ്‌സിന്റെ സഹകരണത്തോടെ വിവിധയിനം ഫിറ്റ്‌നസ് സാമ്രാഗികള്‍ പുതിയതായി ഉള്‍പ്പെടുത്തി.

error: Content is protected !!