Monday, October 13

പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : മാസ്റ്റർ പ്ലാൻ വിഷൻ 2023-24 നടപ്പാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണി വളർത്തുന്നതിനായി കക്കാട് ജി.എം യു പി സ്കൂളിൽ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. തിരൂരങ്ങാടി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു.

പ്രഥമാധ്യാപകൻ എം.ടി അയ്യൂബ് അധ്യക്ഷനായി പി.ടി.എ പ്രസിഡൻ്റ് കെ.മുഈനുൽ ഇസ്ലാം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു ബി.ആർ സി ട്രൈനർ മുഹ്സിന പി.ടി പരിശീലനത്തിന് നേതൃത്വം നൽകി അധ്യാപകരായ അബ്ദുസലാം ടി.പി ,വിബിന വി,
റാണി ആർ ,സുഹ്റാബി, സഗിജ, ഷാജി, സജി, ജ്യോൽസ്ന നേതൃത്വം നൽകി

error: Content is protected !!