തിരൂരങ്ങാടി: പുകയൂര്‍ ഗവണ്മെന്റ് എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. അച്ചടിച്ച കാര്‍ഡുകളുമായി വീടുകള്‍ കയറി ഇറങ്ങി കുരുന്നുകള്‍ സമാഹരിച്ച തുക പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി.ചടങ്ങില്‍ എ.ആര് നഗര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ,യൂണിറ്റ് സെക്രട്ടറി പി.പി അബ്ദുസമദ് ഭാരവാഹികളായ പി.പി സെയ്ദ് മുഹമ്മദ്, സുബ്രഹ്മണ്യന്, കെ.ഗഫൂര്‍, എ.കെ.റഫീഖ്, പിടിഎ പ്രസിഡണ്ട് സി.വേലായുധന്, പ്രഥമാധ്യാപിക പി.ഷീജ, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക,കെ.കെ റഷീദ് എന്നിവര്‍ സംബന്ധിച്ചു.