പാലിയേറ്റീവ് കെയറിന് ഖുത്തുബ്ബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്

തിരൂരങ്ങാടി : സാന്ത്വനം പാലിയേറ്റീവ് കെയറിന് ചെമ്മാട് ഖുത്തുബ്ബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. വിദ്യാര്‍ത്ഥികള്‍ പാലിയേറ്റിവിനായി 1,76,800 രൂപയാണ് സമാഹരിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംഖ്യ പാലിയേറ്റീവ് ഭാരവാഹികള്‍ക്ക് കൈമാറി.

സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിദ്ദീഖ് മാസ്റ്റര്‍,വൈസ് പ്രിന്‍സിപ്പള്‍ കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, പാലിയേറ്റീവ് ഭാരവാഹികളായ മൂര്‍ക്കത്ത് മുഹമ്മദ് കുട്ടി ഹാജി, ഖാലിദ് തിരൂരങ്ങാടി, കെ പി ജലീല്‍,കെ എം അബ്ദുസമദ് എന്നിവര്‍ സംബന്ധിച്ചു.

നൂറുല്‍ ഹുദാ ഇംഗ്ലീഷ് സ്‌കൂള്‍തിരൂരങ്ങാടി, തിരൂരങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി ഓറിയന്റല്‍ യുപി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സംഖ്യ സാന്ത്വനം പാലിയേറ്റീവിന് കൈമാറിയിരുന്നു.

error: Content is protected !!