ബഡ്സ് സ്‌കൂളിന് സ്വന്തമായി വാഹനം വാങ്ങി നല്‍കി ഒരു ഗ്രാമപഞ്ചായത്ത്

കോഴിക്കോട് : ബഡ്സ് സ്‌കൂളിന് സ്വന്തമായി ബസ് വാങ്ങി നല്‍കി ഒരു ഗ്രമാപഞ്ചായത്ത്. കോഴിക്കോട് വേളം ഗ്രാമ പഞ്ചായത്താണ് വേളം മാമ്പ്ര മലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിന് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് ബസ് നല്‍കിയത്. ഏകദേശം അന്‍പതോളം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തുന്നത്. ഇതുവരെ വാടക വാഹനത്തിലായിരുന്നു കുട്ടികളെ സ്ഥാപനത്തില്‍ എത്തിച്ചിരുന്നത്. സ്മാര്‍ട്ട് റൂം സൗകര്യത്തോടെയുള്ള കെട്ടിടത്തിലാണ് ബഡ്സ് സ്‌കൂള്‍. തൊഴില്‍ പരിശീലന കേന്ദ്രവും ഇവിടെയുണ്ട്.

ബസിന്റെ ഫ്ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സറീന നടുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.വി.കുഞ്ഞിക്കണ്ണന്‍, കെ.സി. മുജീബ് റഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തായന ബാലാമണി, കിണറുള്ളതില്‍ അസീസ്, പി.എം. കുമാരന്‍ മാസ്റ്റര്‍, സി.പി. ഫാത്തിമ, പി.പി. ചന്ദ്രന്‍ മാസ്റ്റര്‍, ബീന കോട്ടേമ്മല്‍, ഇ.പി. സലിം, എം.സി. മൊയ്തു, പുത്തൂര്‍ മുഹമ്മദലി, വി.എം. ദിനേശന്‍, പ്രജീഷ് പുത്തൂര്‍, കെ. സത്യന്‍, തായന ശശീന്ദ്രന്‍, കെ.കെ നൗഷാദ്, പറമ്പത്ത് ശരീഫ്, ഹെഡ് ക്ലാര്‍ക്ക് ജിതേഷ്, ഷീന ടീച്ചര്‍, സി.എച്. മഹമൂദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!