പാറക്കടവ് ജി എം യു പി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

മൂന്നിയൂര്‍ : പാറക്കടവ് ജി എം യു പി സ്‌കൂള്‍ 96-ാമത് വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു. ചടങ്ങ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിത ഉദ്ഘാടനം ചെയ്തു. 33 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ബാര്‍ബറ സുജ ടീച്ചര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാര സമര്‍പ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍എം സുഹ്‌റാബി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കല്ലന്‍ അഹമ്മദ് ഹുസൈന്‍, മണമ്മല്‍ ഷംസുദ്ദീന്‍, പിടിഎ പ്രസിഡണ്ട് ആസിഫ് വാക്കതൊടിക , അന്‍വര്‍ സാദത്ത് വി പി അഹമ്മദ് കുട്ടി പ്രധാന അധ്യാപകന്‍ വി എന്‍ രാജീവന്‍, എകെ നസീബ, പി പി ഗഫൂര്‍,റാഫി എം, അബു, ഗഫൂര്‍ കുന്നുമ്മല്‍, ഇ പി ലത്തീഫ്, ഖാലിദ് ഇ,ഷംസുദ്ദീന്‍ കെടി, സിബി നസീമത്ത്,സിനി,ബീന, റഷീദ ബീഗം, ബിനു ടീച്ചര്‍, ശുഹൈബ് മാസ്റ്റര്‍, ശരീഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!