പരപ്പനങ്ങാടിയിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം; ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ, വേങ്ങരയിലെ വിവിധ ഭാഗങ്ങളിലും ഉണ്ടായതായി റിപ്പോർട്ട്

Copy LinkWhatsAppFacebookTelegramMessengerShare

പരപ്പനങ്ങാടി : വയനാടിന് പുറമെ പരപ്പനങ്ങാടിയിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം. ചെട്ടിപ്പടി, കീഴ്ച്ചിറ പച്ചേരിപ്പാടം ഭാഗങ്ങളിലാണ് പ്രകമ്പനമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ഉഗ്രശബ്ദത്തോടെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീട്ടുകാർ രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനിരിക്കെ ഉഗ്രശബ്ദമുണ്ടായതായും ജനൽചില്ലുകൾ കുലുങ്ങിയതായും പച്ചേരിപ്പാടത്തെ പാറക്കൽ ഉദയൻ പറഞ്ഞു.

അതേസമയം വേങ്ങരയിലെ വിവിധ ഭാഗങ്ങളിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായതായി സ്ഥിരികരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് . എ ആർ നഗർ വി കെ പടിയിലും വേങ്ങര കണ്ണാട്ടിപടിയിലും ഉണ്ടായതയാണ് റിപ്പോർട്ട്. എന്നൽ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല .

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!