പരപ്പനങ്ങാടി മേഖല സർഗലയം; പാലത്തിങ്ങൽ ക്ലസ്റ്റർ ചാംപ്യന്മാർ

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് പതിനഞ്ചാമത് സർഗലയം കലാ സാഹിത്യ മത്സരങ്ങളുടെ ഭാഗമായുള്ള പരപ്പനങ്ങാടി മേഖലാ സർഗലയം സമാപിച്ചു. നൂറ് മത്സര ഇനങ്ങളിൽ അഞ്ച് വേദികളിലായി അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരച്ചു. ജനറൽ, ത്വലബ, നിസ് വ, സഹ്റ എന്നീ നാലു വിഭാഗങ്ങളിൽ വ്യത്യസ്ത മത്സരങ്ങൾ നടന്നു. ജനറൽ വിഭാഗത്തിൽ പാലത്തിങ്ങൽ ക്ലസ്റ്റർ 426 പോയിന്റുകൾ നേടി ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കൊടക്കാട് ക്ലസ്റ്റർ, കടലുണ്ടിനഗരം ക്ലസ്റ്റർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ടോപ് സ്റ്റാറായി ചിറമംഗലം ടൗൺ യൂനിറ്റിലെ ടി.മുഹമ്മദ് സിനാനെ തെരഞ്ഞെടുത്തു. ത്വലബ വിഭാഗത്തിൽ അൽ ഈഖാള് ദർസ് ചിറമംഗലം സൗത്ത് ഒന്നാം സ്ഥാനം നേടി. മർകസുൽ ഉലമാ ദർസ് പാലത്തിങ്ങൽ, ഹസനിയ്യ അറബിക് കോളജ് ആനങ്ങാടി യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ചിറമംഗലം സൗത്ത് ദർസിലെ നസീഫ് ഫെസ്റ്റ് ഐക്കണായി തെരെഞ്ഞെടുക്കപ്പെട്ടു.

സഹ്റ വിഭാഗത്തിൽ അൽ അസ്ഹർ ഗേൾസ് അക്കാദമി ഒന്നാം സ്ഥാനവും മർജാൻ വനിതാ കോളജ് രണ്ടാം സ്ഥാനവും ഐ.ഡി.എൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നിസ് വ വിഭാഗത്തിൽ പാലത്തിങ്ങൽ ക്ലസ്റ്റർ, കൊടക്കാട് ക്ലസ്റ്റർ, കടലുണ്ടി നഗരം ക്ലസ്റ്റർ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ചുഴലി യൂനിറ്റിലെ ഹാജറ ദിൽന, ഐ. ഡി.എൻ കോളജിലെ ഫാത്തിമ ശൻഹ എന്നിവരെ ഫെസ്റ്റ് ഐക്കണായി തെരെഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി സയ്യിദ് ശിയാസ് തങ്ങൾ ജിഫ്രി ഉദ്ഘാടനം ചെയ്തു. റാജിബ് ഫൈസി ആധ്യക്ഷനായി. സൈതലവി ഫൈസി, ഇബ്രാഹിം ബാഖവി, ഇസ്മായിൽ, അബൂബക്കർ മുസ്‌ലിയാർ, സ്വാഗത സംഘം ചെയർമാൻ എൻ.കെ മുഹമ്മദ്‌ കുട്ടി മുസ്‌ലിയാർ, കൺവീനർ ലിയാഖത്തലി, മേഖല പ്രസിഡന്റ് ബദറുദ്ധീൻ ചുഴലി, സെക്രട്ടറി ശബീർ അശ്അരി, സമീർ ലോഗോസ്, മജീദ് പള്ളിയാൽ, പി.പി നൗഷാദ്, കെ.പി അശ്‌റഫ് ബാബു, സവാദ് ദാരിമി, ഫാസിൽ കൊടക്കാട്, ജുനൈസ് കൊടക്കാട്, അനസ് ഉള്ളണം, അബ്ദുൽഹമീദ് ദാരിമി, റിഷാദ് അഹമ്മദ് ചുഴലി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

error: Content is protected !!