പരപ്പനങ്ങാടി : ദുബായില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്ക് പരപ്പനങ്ങാടി വാക്കേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്തുവച്ച് ചൊവ്വാഴ്ച രാവിലെയാണ് വിപുലമായ ചടങ്ങ് സംഘടിപ്പിച്ചത്. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഒക്ടോബര്‍ 27 28 29 ദിവസങ്ങളിലായി ദുബായ് അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. പരപ്പനങ്ങാടി വാക്കേഴ്‌സിന്റെ ആറു താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലായി ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിക്കാന്‍ ഇറങ്ങുന്നത്. ക്ലബ്ബ് സെക്രട്ടറി കൂടിയിട്ടുള്ള വിനോദ് കെടി, ഷീബ പി, മുഹമ്മദ് മാസ്റ്റര്‍,സ്വര്‍ണ്ണലത, എംപി കുഞ്ഞുമുഹമ്മദ് കുട്ടി, ഡോക്ടര്‍ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പങ്കെടുക്കുന്നത്. എല്ലാവരും തന്നെ വിവിധ ഇനങ്ങളിലായി നേരത്തെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മെഡലുകള്‍ നേടിയിട്ടുള്ള കായികതാരങ്ങളാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ജില്ലാ മാസ്റ്റേഴ്‌സ് മീറ്റില്‍ വാക്കേഴ്‌സിനെ പ്രതിനിധീകരിക്കുന്ന വരാണ് ആറുപേരും
പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കേലച്ചം കണ്ടി അധ്യക്ഷനായ ചടങ്ങില്‍ നഗരസഭാ കായിക വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ് ക്ലബ് പ്രവര്‍ത്തകരായ യൂനുസ്. എ, റാഫി പുളിക്കലകത്ത്, ഹരികുമാര്‍ പി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിനോദ് കെ ടി സ്വാഗതവും വൈസ് പ്രസിഡണ്ട് കുഞ്ഞിമരക്കാര്‍ പി.വി നന്ദിയും പറഞ്ഞു